വീടുകൾക്കും സ്ഥാപനങ്ങൾക്കും അവിടങ്ങളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സ്വന്തമായി സംസ്കരിക്കുന്നതിനുള്ള ഉപാധികൾ ഇന്ന് ധാരാളമുണ്ട്. ഇത്തരം സർക്കാർ അംഗീകൃത ഉപാധികളെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന് ബയോഗ്യാസ് പ്ലാന്റുകളും രണ്ട് കമ്പോസ്റ്റിംഗ് ഉപാധികളും. ഇത്തരം ഉപാധികൾ ആവശ്യമുള്ള എല്ലാ ആളുകൾക്കും സർക്കാർ സബ് സിഡിയോടെ ലഭ്യമാക്കുന്നതിന് ഇന്ന് പലവിധ സ്കീമുകളുമുണ്ട്. എന്നാൽ സബ് സിഡി ലഭ്യമാകണമെങ്കിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷകരെ ഏതെങ്കിലും സ്കീമിന്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കണം. ഇതിനുള്ള അപേക്ഷകളാണ് ഈ പോർട്ടലിലൂടെ ശുചിത്വമിഷൻ ക്ഷണിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വമിഷൻ കൈമാറുകയും അവർ അപേക്ഷകരെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയും ചെയ്തെങ്കിലേ സബ് സിഡിയോടെ മാലിന്യ സംസ്കരണ ഉപാധികൾ ലഭ്യമാകുകയുള്ളൂ. NB: മുഴുവൻ അപേക്ഷകരേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ല