ഉറവിട ജൈവ മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ

മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്കും, ജലാശയങ്ങളിലേയ്ക്കും വലിച്ചെറിയുന്നതും, കത്തിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്ന പ്രവർത്തിയാണ്. അത്കൊണ്ട് തന്നെ സംസ്ഥാനത്തെ എല്ലാ പൗരൻമാ രിലും ഉറവിട മാലിന്യ പരിപാലന സംസ്കാരം വളർത്തുക, എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷൻ വിവിധ ജൈവമാലിന്യ സംസ്കരണ ഉപാധികൾ മുന്നോട്ടു വയ്ക്കുന്നു. ഇതിൽ അനുയോജ്യമായവയിൽ ഒന്ന് തെരഞ്ഞെടുത്ത് നിങ്ങളുടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും, അജൈവ മാലിന്യങ്ങൾ ജൈവമാലിന്യങ്ങളുമായി കൂടികലരാതെ വൃത്തിയാക്കി സൂക്ഷിച്ച് പാഴ്വസ്തു വ്യാപാരികൾക്ക് പുന:ചംക്രമണത്തിന് കൈമാറുകയും ചെയ്യുക. കുറഞ്ഞത് 3 സെന്റ് സ്ഥലവും, അല്പം കൃഷിയുമുള്ളവർക്ക് ജൈവമാലിന്യങ്ങൾ അവരവരുടെ പറമ്പുകളിൽ തന്നെ സംസ്കരിക്കാവുന്നതാണ്.

പ്രധാന ഗാർഹീക ജൈവ മാലിന്യ സംസ്കരണ ഉപാധികൾ


റിംഗ് കമ്പോസ്റ്റിംഗ്

ഫെറോ സിമന്റ് സ്ലാബൂം, ഫെറോസിമന്റ് റിഗും ഉപയോഗിച്ച് ലളിതമായി ചെയ്യുന്ന കമ്പോസ്റ്റിംഗ് രീതിയാണിത്.

ഉപയോഗിക്കേണ്ട വിധം

സമനിരപ്പുള്ള സ്ഥലത്ത് ഫെറോ സിമന്റ് സ്ലാബ് (ദ്വാരം ഇല്ലാത്തത്) വയ്ക്കുക. അതിന്റെ പുറമേ ഫെറോസിമന്റ് റിംഗ് സ്ഥാപിക്കുക. അതിന് മുകളിൽ ദ്വാരമുള്ള ഫെറോസിമന്റ് സ്ലാബ് വയ്ക്കുക. മുകളിലത്തെ ഫെറോസിമന്റ് സ്ലാബിലുള്ള ദ്വാരത്തിൽ കൂടി അതാത് ദിവസങ്ങളിലെ ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുക. അവ മൂടത്തക്ക വിധത്തിൽ ഉണക്കപ്പുല്ല് കരിയില മരപ്പൊടി, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയിൽ ഏതെങ്കിലും വിതറുക. ഒരു ചെറിയ സ്ലാബ് കൊണ്ട് ദ്വാരം എപ്പോഴും അടച്ചു വയ്ക്കുക. ഊറി വരുന്ന ജലം അഥവാ ലീച്ചേറ്റ് പുറത്ത് പോകാനായി ഫെറോ സിമന്റ് റിംഗിനു താഴെ അറ്റത്ത് ഒരിഞ്ച് വ്യാസത്തിൽ ഒരു സുഷിരം ഉണ്ടായിരിക്കണം. അതുവഴി വരുന്ന ലീച്ചേറ്റ് ശേഖരിച്ച് നേർപ്പിച്ച് വളമായുപയോഗിക്കാവുന്നതാണ്. ഒരു കുടുംത്തിന് ഒരു റിംഗ് സെറ്റ് മൂന്ന് മാസത്തേയ്ക്കുള്ള മാലിന്യ സംസ്കരണത്തിനു മതിയാകും. ഒരു റിംഗ് നിറയുമ്പോൾ മറ്റേ റിംഗ് മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിക്കുക. രണ്ടാമത്തെ റിംഗ് നിറയുമ്പോൾ ആദ്യത്തെ റിംഗിൽ മാലിന്യം ജൈവവളം ആയിട്ടുണ്ടാകും. ആയത് നീക്കം ചെയ്തശേഷം ആദ്യത്തെ റിംഗ് വീണ്ടും ഉപയോഗപ്പെടുത്താവുന്നതാണ്.


മോസ്പിറ്റ് കമ്പോസ്റ്റിംഗ്

യഥേഷ്ടം തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന തരത്തിൽ മേൽ മൂടിയോട് കൂടിയതും മോസ്പിറ്റിൽ 40 സെന്റീമീറ്റർ നീളത്തിലുളള പൈപ്പ് ഘടി പ്പിച്ചും മണ്ണിൽ എടുത്തിരിക്കുന്ന ചെറിയ കുഴിയാണ് മോസ്പ്പിറ്റ് എന്ന ലഘുകമ്പോ സ്റ്റിംഗ് രീതി. ഇത് സ്വന്തമായോ മേസൻമാരുടെ സഹായത്താലോ നിർമ്മിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

മോസ്പിറ്റ് കമ്പോസ്റ്റിംഗിൽ മാലിന്യങ്ങൾ ഇട്ടു തുടങ്ങിയാൽ കുഴൽ എപ്പോഴും അടച്ചു വയ്ക്കണം. ഒരു കുടുംബത്തിന് ഇപ്രകാരം 2 കുഴികൾ ആവശ്യമാണ്. ഒന്നിടവി ട്ട് 6 മാസങ്ങളിൽ ഉപയോഗിക്കാം. സ്കൂളുകൾക്കും, പൊതുസ്ഥാപനങ്ങൾക്കും കു ഴിയുടെ വ്യാസം 180 സെ.മീ വരെയാകാം. പൈപ്പിന്റെ വ്യാസം 20 സെ.മീ. ആകണം. മാലിന്യങ്ങൾ ഇടുന്നതിന് മുമ്പേ ചാണകപ്പൊടിയോ ഈർപ്പമുള്ള മേൽമണ്ണോ കുഴിയിൽ വിതറി ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പുവരുത്തണം. ഇടയ്ക്കിടെ ചാണകം കലക്കി ഒഴിക്കുന്നത് ജൈവമാലിന്യങ്ങളുടെ ജീർണ്ണനം ത്വരിതപ്പെടുത്തും.


മൺകല കമ്പോസ്റ്റിംഗ്

രണ്ടു മൺകലങ്ങൾ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കാവുന്ന വളരെ ലളിതമായ രീതിയാണ് മൺകല കമ്പോസ്റ്റിംഗ്.

ഉപയോഗിക്കേണ്ട വിധം

അൺകലങ്ങളുടെ അടിവശത്ത് ഒരു സുഷിരം ഉണ്ടാക്കി രണ്ടു സ്റ്റാന്റുകളിലായി സ്ഥാപിക്കുക. ഒന്നരയിഞ്ച് കനത്തിൽ ചകിരിച്ചോറോ, അറക്കപ്പൊടിയോ വിതറി അതിന് മുകളിൽ അടുക്കള മാലിന്യങ്ങൾ ഇട്ട് അവ മൂടുന്ന വിധത്തിൽ മേൽപ്പറഞ്ഞവ വിതറുക. ഇത് എല്ലാ ദിവസവും തുടരാവുന്നതാണ്. ഒന്നാമത്തെ കലം നിറയുമ്പോൾ അടുത്തതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചു തുടങ്ങുക.


മണ്ണിര കമ്പോസ്റ്റിംഗ്

പ്ലാസ്റ്റിക്, ടെറാകോട്ട, ഫൈർ, റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് മുതലായ പലതരം വസ്തുക്കൾ കൊണ്ട് നിർമ്മിതമായ മണ്ണിര കമ്പോസ്റ്റ് സിനുകൾ അഥവാ ടാങ്കുകൾ ലഭ്യമാണ്. മണ്ണിര കമ്പോസ്റ്റിംഗ് വഴി ലഭിക്കുന്ന വളം മറ്റ് കമ്പോസ്റ്റ് വഴി ലഭിക്കുന്ന വളത്തേക്കാൾ മികച്ചതാണ്.

ഉപയോഗിക്കേണ്ട വിധം

ബേസിന്റെ അടിഭാഗത്ത് ഊറിക്കൂടുന്ന ലീച്ചേറ്റ് ശേഖരിക്കാനുള്ള സംവിധാനം ബേസിനിലുണ്ടായിരിക്കണം. ബേസിനിലെ മണ്ണിരകളെ ഉറുമ്പ്, എലി, പക്ഷികൾ മുതലായവയിൽ നിന്നും രക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. അതിനായി ബേസിനെ എപ്പോഴും വല കൊണ്ടു മൂടിയിരിക്കണം. ബേസിന്റെ കാലുകൾ വെള്ളം നിറച്ച ചെറിയ പാത്രങ്ങളിൽ ഇറക്കി വയ്ക്കുകയും വേണം. ബേസിനിൽ സൂര്യപ്രകാശം കടക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.


പോർട്ടബിൾ ബിൻ/ ബക്കറ്റ് കമ്പോസ്റ്റിംഗ്

2 ബക്കറ്റുകൾ ഉപയോഗിച്ച് വളരെ ലളിതമായി നടത്താവുന്ന ഒരു കമ്പോസ്റ്റിംഗ് രീതിയാണിത്.

ഉപയോഗിക്കേണ്ട വിധം

ബക്കറ്റിനുള്ളിൽ ഒരു അടുക്ക് ചിരട്ട വയ്ക്കുക. അതിനുമുകളിൽ പ്ലാസ്റ്റിക് വല വിരിക്കുക. (ട്രേയ്ക്കുള്ളിൽ രണ്ട് ഇഷ്ടിക വച്ച് അതിനുമുകളിൽ വയ്ക്കുക). ബക്കറ്റിൽ വലയുടെ മുകളിൽ ദിവസവും മാലിന്യം നിക്ഷേപിക്കുക. അതിന് മുകളിൽ കരിയില, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയിൽ ഏതെങ്കിലും വിതറുക. ആദ്യ ബക്കറ്റ് നിറയും വരെ ദിവസവും ഈ രീതി തുടരുകയും നിറഞ്ഞ ശേഷം രണ്ടാമത്തെ ബക്കറ്റിൽ മാലിന്യ നിക്ഷേപം ഇതേ രീതിയിൽ ആരംഭിക്കാവുന്നതുമാണ്. വല്ലപ്പോഴും തവി കൊണ്ട് പുതിയതും പഴയതുമായ മാലിന്യം ഇളക്കിചേർക്കുക. രണ്ടാമത്തെ ബക്കറ്റ് നിറയുമ്പോൾ ഒന്നാമത്തെ ബക്കറ്റിൽ മാലിന്യം കമ്പോസ്റ്റായി മാറുന്നതാണ്.


പോർട്ടിബിൾ ഗാർഹിക ബയോബിൻ കമ്പോസ്റ്റിംഗ്

HDPE ഷീറ്റുകൊണ്ട് നിർമ്മിച്ച ദീർഘ ചതുരാകൃതിയുലുള്ള പെട്ടികളിൽ കമ്പോസ്റ്റുണ്ടാക്കുന്ന രീതിയാണിത്.

ഉപയോഗിക്കേണ്ട വിധം

അടുക്കള മാലിന്യങ്ങൾ ബിന്നിൽ ഇടുക. ചാണകം, മേൽമണ്ണ്, ശർക്കര, യീസു്, മ രപ്പൊടി, ചകിരി എന്നിവയുടെ മിശ്രിതം വിതറുക. ഇത് എല്ലാ ദിവസവും തുടരുക. ഒരു മാസമാകുമ്പോൾ ബിൻ നിറയും. നിറഞ്ഞ ബിൻ അടച്ച് സൂക്ഷിച്ച ശേഷം രണ്ടാമത്തെ ബിൻ നിറയ്ക്കുക. രണ്ടു മാസം പൂർത്തിയാകുമ്പോൾ ആദ്യത്തെ ബിന്നിലെ മാലിന്യം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. അതിനെ ഉണക്കി വളമായി ഉപയോഗിക്കാം. മൂന്നാം മാസം ആ ബിൻ ഉപയോഗിച്ചു തുടങ്ങാം.


ജൈവ സംസ്കരണ ഭരണി

ജൈവസംസ്കരണത്തിനുതകുന്ന വിധം പ്രത്യേകം രൂപകല്പന ചെയ്ത കളിമൺ ഭരണികൾ തട്ടുകളായി അടുക്കി വച്ചിട്ടുളളതാണ് ജൈവ സംസ്കരണ ഭരണി.

ഉപയോഗിക്കേണ്ട വിധം

സ്റ്റാർട്ടറായി നൽകിയിട്ടുളള ജൈവവളം/മരപ്പൊടി ഒരിഞ്ച് കനത്തിൽ വിരിച്ച് (ജൈവതട്ട് മുകളിൽ നിന്ന് കാണാൻ സാധിക്കാത്ത വിധം) അതിന് മുകളിൽ സംസ്കരിക്കേണ്ട ജൈവാവശിഷ്ടം കുറഞ്ഞ കനത്തിൽ വിതറുക. ഓരോ പ്രാവശ്യവും മാലിന്യം നിക്ഷേപിച്ചശേഷം മരപ്പൊടി നിരത്തിയിരിക്കേണ്ടതാണ്. ആദ്യ ഭരണി നിറയുന്നതുവരെ ദിവസവും ഈ രീതി തുടരുക. ആദ്യ ഭരണി നിറഞ്ഞു കഴിഞ്ഞാൽ അതെടുത്ത് രണ്ടാമത്തെ പൊസിഷനിലും കാലിയായിരിക്കുന്ന രാമത്തെ ഭരണി ഒന്നാമത്തെ പൊസിഷനിലും വച്ച് പ്രവർത്തനം തുടരാം. രണ്ടാമത്തെ ഭരണി നിറഞ്ഞ ശേഷം ആ ഭരണി എടുത്തുമാറ്റി ആദ്യ ഭരണിയിലെ കമ്പോസ്റ്റ് ഒരു വടി ഉപയോഗി ച്ച് താഴെ ഭരണിയിലേക്ക് പ്ളാസ്റ്റിക് ചരട് കേടു വരാത്ത വിധം തളളിവിട്ട് പൂർണ്ണമായും കാലിയാക്കിയശേഷം മുകളിലേക്ക് എടുത്തു വച്ച് പ്രവർത്തനം തുടരാവുന്നതാണ്.


<

വിവിധ കമ്പോസ്റ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

25 മില്ലി ലിറ്റർ വെളിച്ചെണ്ണയിൽ 2 കഷണം കർപ്പൂരം പൊടിച്ച് അലിയിച്ച ലായനിയിൽ മുക്കി കലങ്ങളുടെ അല്ലെങ്കിൽ ബിന്നുകളുടെ ചുവട്ടിലും, വായവട്ടത്തിലും തേച്ചുകൊടുക്കണം. ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ കലങ്ങൾക്ക് /ബിന്നുകളുടെ ചുറ്റും മുളക് പൊടിയും മഞ്ഞൾപൊടിയും ചേർത്ത് വിതറുക. ആഴ്ചയിലൊരിക്കൽ പുളിച്ച തൈര്, മോര് എന്നിവയോ, പഴകിയ കറികളോ ഗ്ലാസിൽ എടുത്ത് ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു തളിച്ചു കൊടുക്കുന്നതും, പച്ചച്ചാണകം വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്.

ഗാർഹിക ബയോഗ്യാസ് പ്ളാന്റ്

ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിക്കുവാൻ സാധിക്കുന്ന മാലിന്യസംസ്കരണ സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്. ഇത് വഴി മാലിന്യനിർമാർജനം സാധ്യമാകുന്നതു കൂടാതെ, പാചകവാതകം (Biogas) വളമായുപയോഗിക്കാവുന്ന സ്ലറി എന്നിവ ഉല്പന്നങ്ങളായി ലഭിക്കുകയും ചെയ്യുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംത്തിന് 0.5 ഘനമീറ്റർ വ്യാപ്തിയുള്ള ഒരു യൂണിറ്റ് മതിയാകും. ശരാശരി ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അടുക്കളയിൽ കത്തിക്കുന്നതിനാവശ്യമായ ബയോഗ്യാസ് അര ഘനമീറ്റർ യൂണിറ്റിൽ നിന്നും ലഭിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ചാണകം, അടുക്കളയിൽ നിന്നുള്ള മാലിന്യം, റബ്ബർ ഷീറ്റിന്റെ വെള്ളം, മറ്റ് ജൈവമാലിന്യങ്ങൾ തുടങ്ങിയ ജീർണ്ണിക്കുന്ന മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിന്റെ ഡൈജസ്റ്ററിൽ നിക്ഷേപിക്കാവുന്നതാണ്. മാലിന്യം ചെറുതായി അരിഞ്ഞ് ഒരു കിലോഗ്രാമിന് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ചേർത്ത് പ്ലാന്റിൽ ഒഴിക്കുക. വാട്ടർ ജാക്കറ്റിൽ കൊതുക് വളരുവാൻ സാധ്യതയുള്ളതിനാൽ അത് തടയുന്നതിനായി കൊതുകു വല ഇടുകയോ ഗപ്പിമീൻ വളർത്തുകയോ ചെയ്യാവുന്നതാണ്. പുറത്തു വരുന്ന സ്ലറി ഒരു ബക്കറ്റോ പാത്രമോ വച്ച് ശേഖരിക്കുക. ആയത് വെളളം ചേർത്ത് നേർപ്പിച്ച് ചെ ടികൾക്കും മരങ്ങൾക്കും വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. തുടക്കത്തിൽ 1 കിലോഗ്രാം ചാണകത്തിന് മൂന്നിരട്ടി എന്ന തോതിൽ വെള്ളം ചേർത്ത് നേർപ്പിച്ച് അരിച്ച് ഡൈജസ്റ്ററിൽ നിറയ്ക്കേണ്ടതാണ്. മുട്ടത്തോട്, ചിരട്ട, ഓറഞ്ച്, നാരങ്ങ, അച്ചാർ, കീടനാശിനികൾ, ഫിനോയിൽ, ഡെറ്റോൾ, സോപ്പുവെള്ളം, കുപ്പി, പ്ലാസ്റ്റിക്, ലോഹങ്ങൾ, തടികഷണം, മണ്ണ് മുതലായവ നിക്ഷേപിക്കാൻ പാടുള്ളതല്ല.

സബ്‌സിഡി എങ്ങനെ ലഭിക്കും?

ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് ശുചിത്വ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രോജക്ട് അടിസ്ഥാ നത്തിൽ സബ്‌സിഡി തുക കൈമാറുന്നു. ആയതിനാൽ ഉപഭോക്താക്കൾ അതാത് പഞ്ചായത്ത് മുനിസിപ്പാലിറ്റി/ കോർപ്പറേഷനെ സമീപിച്ച് സബ്‌സിഡി തുക പ്രയോജനപ്പെടുത്താവുന്നതാണ്. സബ്‌സിഡി ഇല്ലാതെ നേരിട്ടു വാങ്ങുന്നതിന് സർക്കാർ അംഗീകൃത സേവനദാതാക്കളെ സമീപിക്കാവുന്നതാണ്.

സബ്‌സിഡി

ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നു, വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ കമ്പോസ്റ്റ് രീതികൾക്ക് 90% വരെയും ബയോഗ്യാസ് യൂണിറ്റിന് 75% വരെയും സർക്കാർ അനുവദിക്കുന്ന ധന സഹായം പരമാവധി പ്രയോജനപ്പെടുത്തി മാലിന്യമുക്ത-രോഗ രഹിത-ആരോഗ്യ പൂർണ്ണ കേരളത്തിനായി അണിചേരുക.